റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ രാഹുലും അഗർവാളും , പക്ഷെ പോയിന്റ് പട്ടികയിൽ പഞ്ചാബ് അവസാനക്കാർ-IPL 2020 MALAYALAM

റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ രാഹുലും അഗർവാളും , പക്ഷെ പോയിന്റ് പട്ടികയിൽ പഞ്ചാബ് അവസാനക്കാർ-IPL 2020 MALAYALAM

 ഈ വർഷത്തെ ഐ പി എലിൽ  പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി കിംഗ്സ് ഇലവന്‍ പഞ്ചാബ് തുടരുമ്ബോളും ടീമിലെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ഓറഞ്ച് ക്യാപ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്.  ലോകേഷ് രാഹുലാണ് ഒന്നാം നമ്പറിൽ 6 മത്സരങ്ങളില്‍ നിന്ന് ൩൧൩ റൺസാണ് രാഹുലിനുള്ളത്.ഒരു ശതകവും രണ്ട് അര്‍ദ്ധ ശതകവും നേടിയ താരം ഈ സീസണില്‍ പുറത്താകാതെ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്കോറായി നില്‍ക്കുന്നത്.



മയാംഗ് അഗര്‍വാല്‍ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ഉള്ളത്. താരത്തിന് ആറ് ഇന്നിംഗ്സില്‍ നിന്ന്  281 റണ്‍സാണ് ഉള്ളത്.ഒരു ശതകവും ഒരു അര്‍ദ്ധ ശതകവുമാണ് താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ സംഭാവന.106 റണ്‍സ് ആണ് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.
ഇങ്ങനെ ഒക്കെ ആണെങ്കിലും പഞ്ചാബ് ടീമിന്റെയ് ഈ സീസൺ ദയനീയമായി തുടരുകയാണ്.ആറ് കളികളിൽ നിന്ന് ടീമിന് ജയിക്കാൻ കഴിഞ്ഞത് ഒരു കളിയിൽ മാത്രമാണ്.രണ്ട് പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്‌ഥാനത് അവർ ഇപ്പോൾ.മധ്യനിരയുടെ ഫോമില്ലായ്മയും ഡെത്ത് ബൗളിംഗുമാണ് ഈ സീസണില്‍ ടീമിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ ശരിയായ കോമ്ബിനേഷന്‍ കണ്ടെത്തുവാനാകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഒട്ടനവധി മാറ്റങ്ങളാണ് ഓരോ മത്സരങ്ങളിലും വരുത്തുന്നത്.

Post a Comment

0 Comments