അർധ സെഞ്ചുറിയിൽ ഐ.പി.എല്‍ റെക്കോര്‍ഡിട്ട് ഡേവിഡ് വാർണർ -David Warner record in fifties in IPL,IPL News Malayalam

 David Warner record in fifties in IPL,IPL News Malayalam

ഏറ്റവും കൂടുതല്‍ തവണ 50ല്‍ കൂടുതല്‍ റണ്‍സ് എടുത്തവരില്‍ ഐ.പി.എല്‍ റെക്കോര്‍ഡിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഇന്നലെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്ലില്‍ 50 തവണ 50 റണ്‍സില്‍ കൂടുതല്‍ സ്വന്തമാക്കുന്ന താരമായിരുന്നു. 46 അര്‍ദ്ധ സെഞ്ചുറികളും 4 സെഞ്ചുറികളുമായാണ് ഡേവിഡ് വാര്‍ണര്‍ ഈ റെക്കോര്‍ഡിട്ടത്



ഇന്നലത്തെ അര്‍ദ്ധ സെഞ്ചുറി കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡേവിഡ് വാര്‍ണറുടെ തുടര്‍ച്ചയായ ഒന്‍പതാമത്തെ അര്‍ദ്ധ സെഞ്ചുറി കൂടിയായിരുന്നു. 42ല്‍ അധികം തവണ 50 റണ്‍സില്‍ കൂടുതല്‍ നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. 38 തവണ 50ല്‍ കൂടുതല്‍ റണ്‍സുകള്‍ നേടിയ സുരേഷ് റെയ്നയും രോഹിത് ശര്‍മ്മയുമാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.


Post a Comment

0 Comments