IPL 2020 MALAYALAM NEWS കൊല്‍ക്കത്തയെ പിടിച്ചു താഴെയിടാന്‍ പഞ്ചാബ് — മത്സരം ഇരുകൂട്ടര്‍ക്കും നിര്‍ണായകം

ഷാർജ: ലീഗ് ഘട്ടം അവസാനിക്കാറായി. പ്ലേ ഓഫിലെ നാലാം സ്ഥാനത്തെച്ചൊല്ലിയാണ് ഇപ്പോള്‍ അനിശ്ചിതത്വം മുഴുവന്‍. ഷാര്‍ജയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍ നാലാം സ്ഥാനത്തെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായ ടൂര്‍ണമെന്റിന് ലഭിക്കും. ഷാര്‍ജയില്‍ പഞ്ചാബ് ജയിച്ചാല്‍ നാലാം സ്ഥാനത്തേക്ക് കെഎല്‍ രാഹുലും സംഘവും കടന്നുവരും. നിലവില്‍ നാലാം സ്ഥാനത്ത് കൊല്‍ക്കത്തയാണുള്ളത്. കഴിഞ്ഞമത്സരത്തില്‍ ഹൈദരാബാദിന് എതിരെ തട്ടിയെടുത്ത അവിശ്വസനീയം ജയമാണ് പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്.

ബാറ്റിങ് നിരയില്‍ ടീം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പഞ്ചാബ് സുശക്തമാണ്. മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി എന്നിവരായിക്കും ഇക്കുറിയും കൊല്‍ക്കത്തയ്ക്ക് എതിരെ നിര്‍ണായകമാവുക. മറുഭാഗത്ത് ഡല്‍ഹിയെ തകര്‍ത്താണ് കൊല്‍ക്കത്തയുടെ വരവ്. കഴിഞ്ഞമത്സരത്തില്‍ സുനില്‍ നരെയ്‌നും നിതീഷ് റാണയും മിന്നിത്തിളങ്ങുന്നത് ആരാധകര്‍ കണ്ടു. അഞ്ച് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയതും.

കഴിഞ്ഞതവണ പഞ്ചാബും കൊല്‍ക്കത്തയും മുഖാമുഖം വന്നപ്പോള്‍ അവസാന പന്തിലായിരുന്നു കൊല്‍ക്കത്തയുടെ ജയം. ഇത്തവണയും ഭാഗ്യം കൊല്‍ക്കത്തയ്ക്ക് ഒപ്പമാകുമോയെന്ന് കണ്ടറിയാം.


 

Post a Comment

0 Comments