സീരിയൽ താരം പ്രബിൻ വിവാഹിതനാകുന്നു | Serial Actor Prabin Marriage | Prabin wedding | Chemabrathi Prabin Marriage

 സീരിയൽ താരം പ്രബിൻ വിവാഹിതനാകുന്നു | Serial Actor Prabin Marriage | Prabin wedding | Chemabrathi Prabin Marriage | chemabarathi aravind krishnan marriage


aravind krishnan chembarathi

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രബിൻ. സീ കേരളം സംപ്രേക്ഷണം ചെയ്ത ചെമ്പരത്തി എന്ന പരമ്പരയിലൂടെയാണ് പ്രബിൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്.ആദ്യ പരമ്പരയിലൂടെ തന്നെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ താരത്തിന്  കഴിഞ്ഞിരുന്നു.

ജീവിതത്തിൽ പുതിയ തുടക്കത്തിന് തയ്യാറെടുക്കുകയാണ് പ്രബിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹിതനാവാൻ പോകുന്ന വിവരം താരം തന്റെ ആരാധകരുമായി പങ്കുവെച്ചത്.

chemabrathi prabin marriage
chemabarathi prabin 

ഭാവി വധുവിന്റെ ബാല്യകാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പ്രണയത്തെ കുറിച്ച് നടൻ തുറന്ന് പറഞ്ഞത്.  എന്നാൽ അന്ന് കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.നടന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. പെൺകുട്ടിയെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിത തന്റെ പ്രണയിനിയെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് താരം. തങ്ങളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രണയിനിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.ആ പെൺകുട്ടി വലുതായാൽ ഇങ്ങനെ ഇരിക്കും എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോൾ ഇരുവരുടെയും വിവാഹവാർത്തയാണ് പുറത്തു വരുന്നത് .ശ്രുതി എന്നാണ് താരത്തിന്റെ വധുവിന്റെ പേര്.കോളേജ് ലക്ച്ചറാണ് ശ്രുതി. ജനുവരി 24 ആം തിയതി ഞാറാഴ്ചയാണ് ഇരുവരുടെയും വിവാഹം.

Post a Comment

0 Comments