ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ടിം പെയ്ന്‍ അടക്കമുള്ള താരങ്ങള്‍ സെല്‍ഫ് ഐസൊലേഷനില്‍. കോവിഡ് വ്യാപനം വീണ്ടും സ്ഥിരീകരിച്ച തെക്കന്‍ ഓസ്ട്രേലിയയിലാണ് പെയ്ന്‍ ഉള്ളത്.സൗത്ത് ഓസ്ട്രേലിയക്കായി ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ കളിക്കുകയാണ് പെയ്ന്‍.
കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ടിം പെയ്ന്‍ അടക്കമുള്ള സൗത്ത് ഓസ്ട്രേലിയന്‍ താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതായി സൗത്ത് ഓസ്ട്രേലിയ ക്രിക്കറ്റ് ടീം അറിയിച്ചു. ടിം പെയ്ന്‍ അടക്കമുള്ള താരങ്ങള്‍ക്ക് ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തുമെന്നും ടീം വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരെയുള്ള ഓസീസ് ടെസ്റ്റ് ടീമിന്റൈ നായകനാണ് പെയ്ന്‍. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.
റ്റാഗ്സ്: #MalayalamNews , #Malayalamcricket News #malayalamsportsNews


0 Comments