MRIDULA VIJAY ENGAGEMENT PHOTOS , YUVA KRISHNA AND MRIDULA VIJAY ENGAGEMENT PHOTOS
നടി മൃദുല വിജയ് വിവാഹിതയാകുന്നു. മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ
പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയാണ് വരന്‍. മഞ്ഞില്‍ വിരിഞ്ഞ
പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്
പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. ഇരുവരുടേയും വിവാഹനിശ്ചയം വളരെ
ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത്
വച്ച് നടക്കും.ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ
പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. പരമ്ബരയിലെ നടിയുടെ പ്രകടനം ഏറെ
ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയില്‍ നടന്‍ അരുണ്‍ രാഘവാണ് മൃദുല
അവതരിപ്പിച്ച രോഹിണിയുടെ ഭര്‍ത്താവായി എത്തിയത്.
സീരിയലില്‍ ഇരുവരും തമ്മിലുളള കെമിസ്ട്രി ഏറെ
ശ്രദ്ധേയമായിരുന്നു. ചുരുങ്ങിയ നാളുകള്‍കൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട
ജോഡികളായി മാറിയത്. ഭാര്യ സീരിയലിന് പിന്നാലെ പൂക്കാലം വരവായി എന്ന
പരമ്ബരയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതില്‍ അഭിമന്യു,
സംയുക്ത എന്നീ കഥാപാത്രങ്ങളായിട്ടാണ് അരുണും മൃദുലയും എത്തുന്നത്. ഈ
സീരിയലിലും ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും എത്തുന്നത്. 2015
മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം
സ്വദേശിയാണ്.
![]() |
| mridula vijay engagement |
https://youtu.be/cmf7lPWvemE




0 Comments